Monday, February 16, 2009

ഓടുന്ന ട്രെയിനില്‍ നിന്നെടുത്ത ചിത്രങ്ങള്‍.......

ഓടുന്ന ബസില്‍ നിന്നെടുത്ത മലകളും മേഘങ്ങളും എന്ന പോസ്റ്റിന് ശേഷം ഇതാ ഓടുന്ന ട്രെയിനില്‍ നിന്നെടുത്ത ചിത്രങ്ങള്‍.......
പിന്നെ ഇത് വിദേശ രാജ്യമോ അന്യസംസ്ഥാനമോ ഒന്നും അല്ല; തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലുള്ള സ്ഥലങ്ങളാണ്. രാവിലത്തെ മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവാണ്.





എവിടെ നോക്കിയാലും വെള്ളമാ......പക്ഷെ വീട്ടിലെ പൈപ്പില്‍ മാത്രം കാറ്റാ പലപ്പോഴും. ഞങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്നവരുടെ ആഘോഷങ്ങള്‍ ഇവിടെ.....

കുട്ടിക്കാലത്ത് വീട് വരച്ചാല്‍ ഇങ്ങനെയെ ഇരിക്കുകയുള്ളായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു കാഴ്ച. ഏതോ ഫ്ലാറ്റ് മുതലാളിയുടെ ബുള്‍ഡോസര്‍ അടുത്തെങ്ങോ ചുറ്റിക്കറങ്ങുന്നില്ലേ???

Saturday, February 7, 2009

വെല്ലിംഗ്‌ടണ്‍ വാട്ടര്‍വര്‍ക്സ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ (ഫോട്ടോ)



1934-ല്‍ പണികഴിച്ച കെട്ടിടം


മ്യൂസിയം വെള്ളയമ്പലം റോഡിനടിയിലൂടെയുള്ള തുരങ്കം. (മ്യൂസിയം മുതല്‍ വെള്ളയമ്പലം വരെ തുരങ്കമാണെന്ന് വിചാരിക്കരുതേ!!! ഇത് റോഡിന് കുറുകെ ആണ്) കാളവണ്ടിയുടെ കാലത്തും ഭാവിയില്‍ ഈ റോഡിലൂടെ ടിപ്പര്‍ ലോറി ഓടാനുള്ളതാണെന്നും അതുകൊണ്ട് പൈപ്പ് പൊട്ടാതിരിക്കുവാനായി തുരങ്കം നിര്‍മ്മിക്കുന്നതാണ് നല്ലതെന്നും ചിന്തിക്കുവാന്‍ സായിപ്പിന് കഴിഞ്ഞു. ഇപ്പോഴത്തെ ജപ്പാന്‍ കുടി(ഴി)വെള്ളത്തിന്റെ പൈപ്പ് റോഡിലൂടെ ഓട്ടോറിക്ഷാ പോയാല്‍ പൊട്ടും! ഇവിടെ പലര്‍ക്കും പലതിനും 'തുരങ്കം' വെയ്ക്കാന്‍ മാത്രമേ അറിയൂ.....

ജല ശുദ്ധീകരണ ശാലയുടെ മാതൃക. നടുക്ക് കാണുന്നത് ക്ലാരിഫ്ലോക്കുലേറ്റര്‍ (കാല്‍ക്കുലേറ്ററിന്റെ വകയില്‍ ഒരു അമ്മാവനായിട്ട് വരും) ഇതിന്റെ മുകളിലുള്ള പ്ലാറ്റ്ഫോം ഉത്ഘാടനം കഴിഞ്ഞ് കുറച്ച് കാലം വട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കും; അതു കഴിഞ്ഞാല്‍ തുരുമ്പ് പിടിച്ച് അനങ്ങാതെ എവിടെയെങ്കിലും കിടക്കും. വലത്ത് വശത്ത് കാണുന്നത് റാപ്പിഡ് സാന്റ് ഫില്‍റ്റര്‍. സൂക്ഷിച്ച് നോക്കണ്ട, അതിനകത്തെ മണ്ണ് മുഴുവന്‍ ആരാണ്ടോ കപ്പലണ്ടി വറുക്കാന്‍ കൊണ്ടു പോയി. ഇടത്ത് വശത്ത് കാണുന്നത് എയറേറ്റര്‍. ടാപ്പ് തുറന്നാല്‍തന്നെ ഇഷ്ടം പോലെ കാറ്റ് വരുന്നുണ്ടല്ലോ, പിന്നെന്തിനാ പ്രത്യേകിച്ചൊരു എയറേറ്റര്‍?

24 മണിക്കൂറും ശുദ്ധജലം ലഭ്യമായ രാജ്യത്തെ ഏക തലസ്ഥാന നഗരമാണ് തിരുവനന്തപുരം എന്ന് എഴുതിയ ഒരു പോസ്റ്റര്‍ അവിടെയുണ്ടായിരുന്നു. പക്ഷെ രണ്ടാം ദിവസം ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അത് അവിടെനിന്നും മാറ്റിയിരുന്നു. (കടകളില്‍ കുപ്പിയില്‍ വാങ്ങാന്‍ കിട്ടുന്ന വെള്ളത്തിന്റെ കാര്യമായിരിക്കുമോ ഉദ്യേശിച്ചത്?)

Sunday, February 1, 2009

മലകളും മേഘങ്ങളും....(ഫോട്ടോ)

ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ നാഗര്‍കോവിലിനടുത്തുള്ള സ്ഥലങ്ങള്‍ ബസ്സിനുള്ളില്‍ നിന്നും.....










ഓടുന്ന ബസിലിരുന്ന് ഗ്ലാസിനുള്ളിലൂടെ എടുത്തതുകൊണ്ട് ഉണ്ടായ കുഴപ്പങ്ങള്‍ മനസ്സിലാകുന്നുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ....?