Sunday, March 30, 2008

തലക്കെട്ട് മാറ്റി

എന്റെ ഫോട്ടോ ബ്ലോഗ് ഇലക്ട്രോണിക് മിഴിയുടെ തലക്കെട്ട് മാറ്റി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണുമല്ലോ, അല്ലേ?

സഹയാത്രികന് സ്നേഹപൂര്‍വ്വം: തലക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് കണ്ടു. അതിനുപയോഗിച്ചിരിക്കുന്ന ഫോട്ടോഷോപ് സോഫ്റ്റ്വെയര്‍ വാങ്ങണമെങ്കില്‍ കാശ് കുറെ ചിലവാക്കേണ്ടിവരും. അല്ലെങ്കില്‍പ്പിന്നെ അടിച്ചുമാറ്റണം (പൈറസി). സോഫ്റ്റ്വെയര്‍ പൈറസി ‘കൊടിയ പാപം’ അല്ലെ? അതുകൊണ്ട് വെറുതെ കിട്ടുന്ന GIMP ഉപയോഗിക്കുന്നതല്ലെ നല്ലത്? ഞാന്‍ അതാണ് ഉപയോഗിച്ചത്. അതുകൊണ്ട് തലക്കെട്ട്നിര്‍മ്മാണം GIMP ഉപയോഗിച്ച് എന്നൊരു പുതിയ പോസ്റ്റ് ഇട്ടൂടെ? ഞാനും ശ്രമിക്കാം (ശ്രമിക്കാം!!! നടക്കുമെന്ന് ഒരു ഉറപ്പും ഇല്ല!!!)

Thursday, March 27, 2008

ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ - ഭാഗം രണ്ട്

എന്റെ കഴിഞ്ഞ പോസ്റ്റ് ‘ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ‘-യിലെ പടത്തില്‍ ക്ലിക്കി ഇളിഭ്യരായവര്‍ ക്ഷമിക്കുക. നിങ്ങളെ പറ്റിച്ചത് ഞാനല്ല, Blogger.com ആണ്. ഞാന്‍ കഷ്ടപ്പെട്ട് കുത്തിയിരുന്ന് (ശരിക്കും പറഞ്ഞാല്‍ കസേരയിലാ ഇരുന്നത്) ഒരു ജിഫ് ആനിമേറ്റര്‍(ജിറാഫ് അല്ല) തപ്പിപ്പിടിച്ച് ഡൌണ്‍ലോഡ് ചെയ്ത് (കുത്തക മുതലാളി മൈക്രോസോഫ്റ്റ് പണ്ട് ‘Microsoft GIF Animator‘ എന്നൊരു സാധനം സൌജന്യമായി കൊടുത്തിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നത്) അതില്‍ ഉണ്ടാക്കിയ ആനിമേഷനാണ് upload ചെയ്തത്. പക്ഷെ Blogger.com അതിനെ അടിച്ചുപരത്തി ആനിമേഷന്‍ ഇല്ലാത്ത PNG ഫയല്‍ ആക്കി. അതും പോരാഞ്ഞിട്ട് അതില്‍ ക്ലിക്കിയാല്‍ ഒന്നും വരാത്ത വിധത്തിലുമാക്കി. ഇതെന്റെ സര്‍ഗ്ഗാത്മകതയ്ക്ക് മേലുള്ള Blogger.com-ന്റെ കടന്ന് കയറ്റമാണ്. അതില്‍ നമ്മള്‍ ബ്ലോഗര്‍മാര്‍ ഒന്നിച്ച് പ്രതിഷേധിക്കണം.(ങാ..,ങാ.., പാലുതന്ന കൈയ്ക്ക് തന്നെ കൊത്തണം). അല്ലെങ്കില്‍ ആനിമേറ്റഡ് ജിഫ് പോസ്റ്റുന്നത് എങ്ങനെ ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. അതുകൊണ്ട് രണ്ടാമത്തെ ഫോട്ടോ താഴെ പോസ്റ്റുന്നു.


പിന്നെ വഴി പോക്കന്‍ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം. എനിക്കൊരു ക്യാ‍മറയേ ഉള്ളു എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. ആ ഒരു ക്യാമറ മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുമുള്ളു. പിന്നെ ഞാനെങ്ങനെ ഈ ഫോട്ടോകള്‍ എടുത്തു? ഇതെങ്ങനെ എടുത്തെന്ന് ഞാന്‍ പറയൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂല്ല.......അത് നിങ്ങള്‍ കണ്ടുപിടിക്കുക. കണ്ടു പിടിച്ചാല്‍ കമന്റിടുക. പക്ഷെ ആരും കോപ്പിയടിക്കരുത്. കാരണം ഇത് കേരളാ യൂണിവേഴ്സിറ്റിയുടെ പരീക്ഷയല്ല.

ഓ.ടോ. വഴി പോക്കന്റെ കമ്പ്യൂട്ടറില്‍ ഇടയ്ക്കിടെ വരുന്ന Error മെസ്സേജ്:

Low user intelligence resource. Replace the user and press any key to continue. Press any other key to reboot.

Wednesday, March 26, 2008

ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ

എനിക്കൊരു ക്യാമറയേ ഉള്ളു. അപ്പോള്‍ എന്റെ ക്യാമറ ഫോട്ടോ എടുക്കുന്ന ഫോട്ടോ ഞാനെങ്ങനെ എടുക്കും? പക്ഷെ ഞാനെടുത്തു. ദേ നോക്കിയേ.
ശ്ശോ! ഇങ്ങനെ തുറിച്ച് നോക്കിയിട്ടു കാര്യമില്ല, അതേല് ക്ലിക്കി നോക്ക്.......



Tuesday, March 25, 2008

പഴയ ഫോട്ടോകള്‍

ഒരു വര്‍ഷം മുന്‍പ് വേളിയില്‍ പോയപ്പോള്‍ എടുത്തതാണ് ഇതൊക്കെ



ഇത് ഇപ്പോഴും പൊങ്ങിക്കിടപ്പുണ്ടോ, അതോ മുങ്ങിയോ എന്നറിയില്ല



ഇതൊരു കുതിരയാ. പക്ഷെ അതിന്റെ വിചാരം അതൊരു കഴുതയാണെന്നാ. നില്‍ക്കുന്ന നില്‍പ്പ് കണ്ടില്ലേ....മണ്ടന്‍....

Thursday, March 20, 2008

വേനല്‍ മഴയ്ക്ക് ശേഷം

കൊഴിഞ്ഞ് പോയ മോഹം........വെള്ളക്ക



കുടയല്ല........കൂണ്‍



ഒന്നേ.......


രണ്ടേ.......ശ്ശോ! ഈ ഉറുമ്പെന്താ ക്യാമറ കണ്ടിട്ടില്ലേ? എപ്പോള്‍ ഫോട്ടോ എടുത്താലും ഫ്രെയിമിന്റെ നടുക്ക് തന്നെ വന്നു നില്‍ക്കും.




മൂന്നേ.......



Monday, March 3, 2008

ബോറടിച്ചാല്‍................

ബോറടിച്ചാല്‍ മനുഷ്യന്‍ എന്തു ചെയ്യും? മഴ പെയ്താല്‍ ആന എന്തു ചെയ്യും എന്നു ചോദിച്ചതുപോലെയല്ല. ദേ ബോറടിച്ച ഒരാള്‍ ക്യാ‍മറയുമായി ഇറങ്ങി............. പിന്നീട് എന്തു സംഭവിച്ചു എന്നത് താഴെ.........


കൂമ്പിടിച്ചു വാട്ടിക്കളയും എന്ന് പറയുന്നത് ഇതിനെയാണോ എന്തൊ?


ഇത് വിരിഞ്ഞില്ല....... വിരിഞ്ഞാലുടനെ ചെവിയില്‍ വെയ്ക്കാം............




ഉറുമ്പാണു താരം.........




ഹോ! ഇതു പഴുക്കുമ്പോള്‍.............. അത് അതിന്റെ ഉടമസ്ഥന്‍ കൊണ്ടുപോകും............ എനിക്കു കറിവെയ്ക്കാന്‍ പിണ്ടികിട്ടും..........






ചൊവ്വാ ഗ്രഹം??? അല്ല.......കുഴിയാനാസ് ഹൌസ്, നിയര്‍ അടുക്കളപ്പുറം.





ഹാ! പായസ്സവും കൂട്ടിയുള്ള് ഊണ്....... സ്ഥിരമായി ഹോട്ടലില്‍ നിന്നും ഊണുകഴിക്കുന്നവര്‍
ക്ഷമിക്കുക
.





തൊടരുത്........... തൊട്ടാ‍ല്‍ വിവരമറിയും............. ചൊറിതനം.





ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് ഇഷ്ടപ്പെട്ട സാധനം........ ടയറിന്റെ വാല്‍‌വ്.





തലയ്ക്ക് വെളിവുണ്ടായാല്‍............... Head Light






റോക്കറ്റിന്റെ ഭാഗമൊന്നുമല്ല........ കാറിന്റെ പുകക്കുഴല്‍.




ശ്‌ശ്‌ശ്‌................. ഈ പടത്തില്‍ ആരോ ഒളിച്ചിരിപ്പുണ്ട്........ സൂക്ഷിക്കണം......... പടത്തെയല്ലാ, ഒളിച്ചിരിക്കുന്ന ആളെ..........