Sunday, March 30, 2008

തലക്കെട്ട് മാറ്റി

എന്റെ ഫോട്ടോ ബ്ലോഗ് ഇലക്ട്രോണിക് മിഴിയുടെ തലക്കെട്ട് മാറ്റി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണുമല്ലോ, അല്ലേ?

സഹയാത്രികന് സ്നേഹപൂര്‍വ്വം: തലക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് കണ്ടു. അതിനുപയോഗിച്ചിരിക്കുന്ന ഫോട്ടോഷോപ് സോഫ്റ്റ്വെയര്‍ വാങ്ങണമെങ്കില്‍ കാശ് കുറെ ചിലവാക്കേണ്ടിവരും. അല്ലെങ്കില്‍പ്പിന്നെ അടിച്ചുമാറ്റണം (പൈറസി). സോഫ്റ്റ്വെയര്‍ പൈറസി ‘കൊടിയ പാപം’ അല്ലെ? അതുകൊണ്ട് വെറുതെ കിട്ടുന്ന GIMP ഉപയോഗിക്കുന്നതല്ലെ നല്ലത്? ഞാന്‍ അതാണ് ഉപയോഗിച്ചത്. അതുകൊണ്ട് തലക്കെട്ട്നിര്‍മ്മാണം GIMP ഉപയോഗിച്ച് എന്നൊരു പുതിയ പോസ്റ്റ് ഇട്ടൂടെ? ഞാനും ശ്രമിക്കാം (ശ്രമിക്കാം!!! നടക്കുമെന്ന് ഒരു ഉറപ്പും ഇല്ല!!!)

6 comments:

ഹേമന്ത് | Hemanth said...

എന്റെ കഴിഞ്ഞ പോസ്റ്റിലെ കമന്റിലും ഒരു ഫോട്ടോഷോപ്പിന്റെ പരാമര്‍ശം കണ്ടു. അപ്പോള്‍ എല്ലാവരും ഫോട്ടോഷോപ്പിന്റെ ആള്‍ക്കാര്‍ ആണ്‍ല്ലെ? ആ.. ആ... നടക്കട്ടെ.......

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ബിന്ദു കെ പി said...

എന്താണ് ജീഎംപി? അതില്‍ തലക്കെട്ട് നിര്‍മ്മാണം നടത്തുന്ന രീതി ഒന്നു പറഞ്ഞുതന്നല്‍ കൊള്ളാമായിരുന്നു. തലക്കെട്ടില്‍ വിവിധ തരത്തിലുള്ള മലയാളം ഫോണ്ടുകള്‍ എവിടെനിന്നാണ് കിട്ടുന്നത്?

സുല്‍ |Sul said...

മിഴികൊള്ളാം.

നാസ് said...

അത് നമുക്കും കൂടെ ഒന്നു പറഞ്ഞു താ.... ഒരു തുടക്കക്കാരിയാണെ....അതുകൊണ്ടാ...

ഹേമന്ത് | Hemanth said...

GIMP is the GNU Image Manipulation Program. It is a freely distributed piece of software for such tasks as photo retouching, image composition and image authoring. എന്നാണ് അവര്‍ പറയുന്നത്. http://www.gimp.org‍ ചുമ്മാ ഡൌന്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യെന്നെ. എന്നിട്ടൊരു പടവും അതില്‍ ഓപ്പണ്‍ ചെയ്ത് അവിടെയും ഇവിടെയും കാണുന്ന ബട്ടണിലൊക്കെ ക്ലിക്ക് ചെയ്ത് നോക്കിയാമതി,പലതും കാണാം. ഇങ്ങനെയൊക്കെ തന്നെയാ ഞാനും ഇത് പഠിച്ചത്. എന്റെ കൈയ്യില്‍ ആകെ ഒരു ഫോണ്ടേയുള്ളു; അഞ്ജലി. ബാക്കിയെല്ലാം GIMP-ന്റെ കളിയാ.