Thursday, March 27, 2008

ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ - ഭാഗം രണ്ട്

എന്റെ കഴിഞ്ഞ പോസ്റ്റ് ‘ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ‘-യിലെ പടത്തില്‍ ക്ലിക്കി ഇളിഭ്യരായവര്‍ ക്ഷമിക്കുക. നിങ്ങളെ പറ്റിച്ചത് ഞാനല്ല, Blogger.com ആണ്. ഞാന്‍ കഷ്ടപ്പെട്ട് കുത്തിയിരുന്ന് (ശരിക്കും പറഞ്ഞാല്‍ കസേരയിലാ ഇരുന്നത്) ഒരു ജിഫ് ആനിമേറ്റര്‍(ജിറാഫ് അല്ല) തപ്പിപ്പിടിച്ച് ഡൌണ്‍ലോഡ് ചെയ്ത് (കുത്തക മുതലാളി മൈക്രോസോഫ്റ്റ് പണ്ട് ‘Microsoft GIF Animator‘ എന്നൊരു സാധനം സൌജന്യമായി കൊടുത്തിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നത്) അതില്‍ ഉണ്ടാക്കിയ ആനിമേഷനാണ് upload ചെയ്തത്. പക്ഷെ Blogger.com അതിനെ അടിച്ചുപരത്തി ആനിമേഷന്‍ ഇല്ലാത്ത PNG ഫയല്‍ ആക്കി. അതും പോരാഞ്ഞിട്ട് അതില്‍ ക്ലിക്കിയാല്‍ ഒന്നും വരാത്ത വിധത്തിലുമാക്കി. ഇതെന്റെ സര്‍ഗ്ഗാത്മകതയ്ക്ക് മേലുള്ള Blogger.com-ന്റെ കടന്ന് കയറ്റമാണ്. അതില്‍ നമ്മള്‍ ബ്ലോഗര്‍മാര്‍ ഒന്നിച്ച് പ്രതിഷേധിക്കണം.(ങാ..,ങാ.., പാലുതന്ന കൈയ്ക്ക് തന്നെ കൊത്തണം). അല്ലെങ്കില്‍ ആനിമേറ്റഡ് ജിഫ് പോസ്റ്റുന്നത് എങ്ങനെ ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. അതുകൊണ്ട് രണ്ടാമത്തെ ഫോട്ടോ താഴെ പോസ്റ്റുന്നു.


പിന്നെ വഴി പോക്കന്‍ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം. എനിക്കൊരു ക്യാ‍മറയേ ഉള്ളു എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. ആ ഒരു ക്യാമറ മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുമുള്ളു. പിന്നെ ഞാനെങ്ങനെ ഈ ഫോട്ടോകള്‍ എടുത്തു? ഇതെങ്ങനെ എടുത്തെന്ന് ഞാന്‍ പറയൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂല്ല.......അത് നിങ്ങള്‍ കണ്ടുപിടിക്കുക. കണ്ടു പിടിച്ചാല്‍ കമന്റിടുക. പക്ഷെ ആരും കോപ്പിയടിക്കരുത്. കാരണം ഇത് കേരളാ യൂണിവേഴ്സിറ്റിയുടെ പരീക്ഷയല്ല.

ഓ.ടോ. വഴി പോക്കന്റെ കമ്പ്യൂട്ടറില്‍ ഇടയ്ക്കിടെ വരുന്ന Error മെസ്സേജ്:

Low user intelligence resource. Replace the user and press any key to continue. Press any other key to reboot.

2 comments:

ഹേമന്ത് | Hemanth said...

ഇതുവരെ ആരും ഉത്തരമൊന്നും പറഞ്ഞില്ല. ബ്ലോഗര്‍മാര്‍ക്കിടയില്‍ ബുദ്ധിയുള്ളവര്‍ കുറവാണോ?

വള്ളുവനാടന്‍ said...

അങ്ങിനെ ആക്ഷേപിക്കല്ലേ ഹേമേന്ത്, എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഒരു അഭിപ്രായം പറയുകയാ തെറ്റിയാല്‍ എല്ലാവരും കൂടെ ഓടിച്ചിട്ട് തല്ലരുതേ•••

കണ്ണാടിക്കുമുന്‍പില്‍ ടൈമര്‍ സെറ്റ് ചെയ്ത് ക്യാമറ വച്ച് പടമെടുക്കുക, ഫോട്ടോ ഷോപ്പുപയോഗിച്ച് മിറര്‍ ഇമേജ് എടുക്കുക... അത്ര തന്നെ!