Friday, July 30, 2010

‘മൃഗീയ’ പ്രദര്‍ശന ദൃശ്യങ്ങള്‍......

തിരുവനന്തപുരത്ത് ഈയിടെ "വളരെ പൈശാചികവും മൃഗീയവുമായി"* സംഘടിപ്പിച്ച കന്നുകാലി പക്ഷി പ്രദര്‍ശനത്തില്‍ നിന്നും അതി സാഹസികമായി പകര്‍ത്തിയ ചില ദൃശ്യങ്ങള്‍....

*എ.കെ. ആന്റണിയോട് കടപ്പാട്


ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി


എന്താടെ മിലിട്ടറി യൂണിഫോമില്‍ വന്നിട്ടും നിനക്കൊന്നും ഒരു മൈന്റ് ഇല്ലാത്തെ?


ഇജ്ജ് തെരക്കുണ്ടാക്കാതെ ബെക്കം സ്ഥലം ബിടീന്‍....




വണ്‍ മെഗാപിക്സലിന്റെ ക്യാമറയും കൊണ്ട് വന്നിരിക്കുവാ.....പടം പിടിക്കാന്‍....എന്നെ മൊത്തത്തില്‍ കിട്ടണമെങ്കില്‍ ഫയ്‌വ് മെഗാപിക്സലെങ്കിലും വേണ്ടിവരും.....


ദൂരേന്ന് കാണുമ്പം പാവം..........


പക്ഷെ അടുത്ത് കാണുമ്പോഴാ......കണ്ണ് പശുക്കളെ കെട്ടിയിരിക്കുന്നിടത്തോട്ടാ.....




എന്നെ ദത്തെടുക്കാനും ഒരാള്‍ വന്നു......ഇനി എന്നെ ആരും തെണ്ടിപ്പട്ടി എന്ന് വിളിക്കില്ല്ല.....




ഫോക്കസ് ചെയ്തിട്ട് ഫോട്ടോ എടുക്കടാ....


ഏതോ ഒരു പട്ടി മൂത്രമൊഴിച്ചിട്ട് പോയിരിക്കുന്നു.......


വാര്‍ധക്യകാല പെന്‍ഷന്റെ കാര്യം വല്ലതും നടക്കുമോ എന്തോ........




ഞാനുമൊരിക്കല്‍ ചേട്ടനെപ്പോലെ വളരും വലുതാകും....(എന്നിട്ട് വല്യ പിണ്ടമിടും......)


Tuesday, January 26, 2010

വയനാട്ടിലെ കാഴ്ചകള്‍ - ഭാഗം 4

കുറുവ ദ്വീപിലെ കൂടുതല്‍ കാഴ്ചകള്‍......
അടുത്ത് സ്വിഫ്റ്റ് കാറുണ്ടായിരുന്നതുകൊണ്ട് ഇതേല്‍ കയറാന്‍ ഇനി ലിഫ്റ്റ് ഉണ്ടാകുമോ???



ഇവിടെ വെള്ളം കൊടുക്കുന്നത് നമ്മുടെ ജലസേചന വകുപ്പ് ആണോ? പൈപ്പിലൂടെ കിട്ടുന്ന വെള്ളത്തിന്റെ അതേ നിറം തന്നെ ആയതുകൊണ്ട് തോന്നിപ്പോയതാ......




ഏയ് ഇത് വയനാട്ടിലെ തെങ്ങൊന്നുമല്ല. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ബസ്സ് കൊല്ലത്തെത്തി. അപ്പോള്‍ കണ്ട കാഴ്ചയാണിത്....

Monday, January 25, 2010

വയനാട്ടിലെ കാഴ്ചകള്‍ - ഭാഗം 3

വയനാട്ടിലെ കുറുവ ദ്വീപ്




കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നനഞ്ഞ് ഇവിടെ എത്തി ആദിവാസി കുടിലുകള്‍ കണ്ടപ്പോള്‍ സന്തോഷമായി എന്നാണോ? ങാ...ഈ കാണുന്ന കുടിലുകളുടെ വലത്ത് വശത്ത് രണ്ട് ടെറസ്സ് കെട്ടിടങ്ങളും ഇടത്ത് വശത്ത് ഒരു മാരുതി സ്വിഫ്റ്റ് കാറും കൂടി ഉണ്ട്!!! വെള്ളത്തില്‍ കൂടി കാറോടിക്കുന്ന ആദിവാസികളെ സമ്മതിക്കണം അല്ലേ???

Friday, January 22, 2010

വയനാട്ടിലെ കാഴ്ചകള്‍ - ഭാഗം 2

കളകളമൊഴുകുമൊരരുവിയിലലകളിളകുമൊരുപുളകം



കേരള ജലസേചന വകുപ്പ് കണ്ട് പഠിക്ക് തെളിഞ്ഞ വെള്ളം എന്നാല്‍ എന്താണെന്ന്......


നല്ല കാട്....പക്ഷെ അതിന്റെ മുകളിലും മൊബൈല്‍ ടവര്‍.....


ഏതോ കാട്ടുപൂവ്(?)


റിസോര്‍ട്ടുകളിലെ കുളിമുറിയില്‍ കാണപ്പെടുന്ന അപൂര്‍വ്വയിനം ഹൈടെക്ക് തവള!!!

Thursday, January 21, 2010

വയനാട്ടിലെ കാഴ്ചകള്‍ - ഭാഗം 1

താമരശ്ശേരി ചുരം

ഒന്നര വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്തതാമരശ്ശേരി ചുരം ഫോട്ടോകള്‍ എന്ന പോസ്റ്റും കാണാവുന്നതാണ്....


ആപ്പിളല്ല.......കാപ്പിക്കുരു


ഇവന്മാര് കപ്പലണ്ടി തരാമെന്ന് പറഞ്ഞിട്ട് പറ്റിച്ചിട്ട് പോകാനുള്ള പണിയാണോ?




ഏത് കാട്ടിലാണെങ്കിലും മൊബൈല്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ?