Sunday, March 30, 2008
തലക്കെട്ട് മാറ്റി
സഹയാത്രികന് സ്നേഹപൂര്‍വ്വം: തലക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് കണ്ടു. അതിനുപയോഗിച്ചിരിക്കുന്ന ഫോട്ടോഷോപ് സോഫ്റ്റ്വെയര് വാങ്ങണമെങ്കില്‍ കാശ് കുറെ ചിലവാക്കേണ്ടിവരും. അല്ലെങ്കില്‍പ്പിന്നെ അടിച്ചുമാറ്റണം (പൈറസി). സോഫ്റ്റ്വെയര് പൈറസി ‘കൊടിയ പാപം’ അല്ലെ? അതുകൊണ്ട് വെറുതെ കിട്ടുന്ന GIMP ഉപയോഗിക്കുന്നതല്ലെ നല്ലത്? ഞാന്‍ അതാണ് ഉപയോഗിച്ചത്. അതുകൊണ്ട് തലക്കെട്ട്നിര്മ്മാണം GIMP ഉപയോഗിച്ച് എന്നൊരു പുതിയ പോസ്റ്റ് ഇട്ടൂടെ? ഞാനും ശ്രമിക്കാം (ശ്രമിക്കാം!!! നടക്കുമെന്ന് ഒരു ഉറപ്പും ഇല്ല!!!)
Thursday, March 27, 2008
ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ - ഭാഗം രണ്ട്

പിന്നെ വഴി പോക്കന് കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം. എനിക്കൊരു ക്യാമറയേ ഉള്ളു എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. ആ ഒരു ക്യാമറ മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുമുള്ളു. പിന്നെ ഞാനെങ്ങനെ ഈ ഫോട്ടോകള്‍ എടുത്തു? ഇതെങ്ങനെ എടുത്തെന്ന് ഞാന്‍ പറയൂൂൂൂൂൂൂല്ല.......അത് നിങ്ങള്‍ കണ്ടുപിടിക്കുക. കണ്ടു പിടിച്ചാല്‍ കമന്റിടുക. പക്ഷെ ആരും കോപ്പിയടിക്കരുത്. കാരണം ഇത് കേരളാ യൂണിവേഴ്സിറ്റിയുടെ പരീക്ഷയല്ല.
ഓ.ടോ. വഴി പോക്കന്റെ കമ്പ്യൂട്ടറില്‍ ഇടയ്ക്കിടെ വരുന്ന Error മെസ്സേജ്:
Low user intelligence resource. Replace the user and press any key to continue. Press any other key to reboot.
Wednesday, March 26, 2008
ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ

Tuesday, March 25, 2008
Thursday, March 20, 2008
Monday, March 3, 2008
ബോറടിച്ചാല്‍................
ഇത് വിരിഞ്ഞില്ല....... വിരിഞ്ഞാലുടനെ ചെവിയില്‍ വെയ്ക്കാം............
ഹോ! ഇതു പഴുക്കുമ്പോള്‍.............. അത് അതിന്റെ ഉടമസ്ഥന് കൊണ്ടുപോകും............ എനിക്കു കറിവെയ്ക്കാന്‍ പിണ്ടികിട്ടും..........
ഹാ! പായസ്സവും കൂട്ടിയുള്ള് ഊണ്....... സ്ഥിരമായി ഹോട്ടലില്‍ നിന്നും ഊണുകഴിക്കുന്നവര്‍
ക്ഷമിക്കുക.
ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് ഇഷ്ടപ്പെട്ട സാധനം........ ടയറിന്റെ വാല്‍വ്.
തലയ്ക്ക് വെളിവുണ്ടായാല്............... Head Light
ശ്ശ്ശ്................. ഈ പടത്തില്‍ ആരോ ഒളിച്ചിരിപ്പുണ്ട്........ സൂക്ഷിക്കണം......... പടത്തെയല്ലാ, ഒളിച്ചിരിക്കുന്ന ആളെ..........